

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫിസിന് അവധിയില്ലെന്നും എല്ലാ ദിവസവും ഓഫിസ് പ്രവർത്തിക്കണമെന്നും സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് നിർദേശം. അവധി ദിവസവും ഓഫിസ് പ്രവർത്തിക്കുന്നു എന്ന് മന്ത്രിമാർ ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു.
മന്ത്രിമാർ ഓഫിസുകളുടെ പ്രവർത്തനം നല്ല രീതിയിൽ വിലയിരുത്തണം, ഓഫിസ് സമയത്ത് സ്റ്റാഫുകൾ ഓഫിസിൽ ഉണ്ടായിരിക്കണം. മന്ത്രിമാർ പാർട്ടി നയം പാലിക്കണം. നയപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കാവൂ. യപരമായ കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ കൊണ്ടു വേഗത്തിൽ തീരുമാനം എടുപ്പിക്കണം.
ജില്ലാ ചുമതലകൾ നിർവഹിക്കുന്നതിൽ മന്ത്രിമാർ പ്രത്യേകം ശ്രദ്ധ പുലർത്തണം. സർക്കാരിനെതിരേ ഉയരുന്ന വിവാദങ്ങളിൽ മന്ത്രിമാർ രാഷ്ട്രീയ പ്രതിരോധം തീർക്കണം,സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ എതിരാളികൾ ആക്രമണം നടത്തുന്നത്. ഈ ഘട്ടത്തിൽ മന്ത്രിമാർ ഫലപ്രദമായി പ്രതിരോധം തീർക്കണം. പ്രസ്താവനകൾ വിവാദത്തിലാകാതിരിക്കാൻ ശ്രദ്ധിക്കണം - എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് സിപിഎം മുന്നോട്ടു വച്ചിരിക്കുന്നത്.