എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്മെന്‍റ് നടത്തുന്നു: എം.വി. ഗോവിന്ദൻ

എസ്എൻഡിപിയിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണെന്നും ഗോവിന്ദൻ ആരോപിച്ചു.
all styles of the party will be changed says pm state secretary mv govindan
എം.വി. ഗോവിന്ദൻfile
Updated on

തിരുവനന്തപുരം: എസ്എൻഡിപി ബിജെപിയിലേക്ക് റിക്രൂട്മെന്‍റ് നടത്തുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. സ്വത്വരാഷ്ട്രീയം വളർത്തി മുതലെടുപ്പു നടത്തുകയാണ്.ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെന്‍റ്. എസ്എൻഡിപിയിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണെന്നും ഗോവിന്ദൻ ആരോപിച്ചു.

ഇടതുപക്ഷത്തിന്‍റെ അജണ്ട ന്യൂനപക്ഷ സംരക്ഷണമാണ്. എന്നാൽ ഇതു ന്യൂനപക്ഷ പ്രീണനമാണെന്ന തരത്തിലുള്ള പ്രചാരണം തുടരുകയാണ്. കോൺഗ്രസിന്‍റെ ചെലവിലാണ് കേരളത്തിൽ ആദ്യമായി ബിജെപിയുടെ അക്കൗണ്ട് തുറന്നത്. ഇതു തന്നെയാണ് തൃശൂരും സംഭവിച്ചത്.

ക്രൈസ്തവ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നിന്ന് വലിയ രീതിയിൽ വോട്ട് ബിജെപിയിലേക്ക് പോയെന്നും ഗോവിന്ദൻ പറഞ്ഞു. വർഗീയശക്തികളാണ് യുഡിഎഫിന്‍റെ സഖ്യകക്ഷികൾ. യുഡിഎഫിന്‍റെ വിജയകാരണവും ഇതാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com