സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; പൊട്ടിയത് പടക്കമെന്ന് പൊലീസ്

പൊലീസ് എഫ്ഐആറിലാണ് പടക്കമാണ് പൊട്ടിയതെന്ന് വ‍്യക്തമാക്കിയിരിക്കുന്നത്
cpm worker injured after firecrackers blast case updates

വിപിൻ രാജ്

Updated on

കണ്ണൂർ: കഴിഞ്ഞ ദിവസം പിണറായിയിലെ വെണ്ടുട്ടായി കനാൽ കരയിലുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്ന് പൊലീസ്. പടക്കമാണ് പൊട്ടിയതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര‍്യം ചെയ്തതിനുള്ള വകുപ്പാണ് സിപിഎം പ്രവർത്തകനായ വിപിൻ രാജിനെതിരേ ചുമത്തിയിരിക്കുന്നത്.

സംഭവത്തിനിടെ പരുക്കേറ്റ വിപിൻ രാജിനെ കഴിഞ്ഞ ദിവസം തന്നെ കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓലപ്പടക്കമാണ് പൊട്ടിയതെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.

cpm worker injured after firecrackers blast case updates
കണ്ണൂരിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com