
കാഞ്ഞങ്ങാട് തകർന്ന റോഡ്
തൃശൂർ: മഴ കനത്തതിനു പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ റോഡുകൾ തകർന്നു. കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു. മീറ്ററുകളോളം ആഴത്തിൽ ഉള്ള കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
മലപ്പുറം തലപ്പാറ ഭാഗത്ത് ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തിയതും ആശങ്ക പരത്തുന്നുണ്ട്. നിർമാണം പൂർത്തിയായ ആറുവരിപ്പാതയിലാണ് മീറ്ററുകളോളം നീളത്തിൽ വിള്ളലുകളുള്ളത്. ദേശീയപാതയിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
മലപ്പുറം കൂരിയാടിന് സമീപം ദേശീയപാതയുടെ ഒരു ഭാഗം തകർന്നു വീണതിനെത്തുടർന്ന് 3 കാറുകൾ തകർന്നിരുന്നു. റോഡ് നിർമാണം അശാസ്ത്രീയമാണെന്ന മുന്നറിയിപ്പ് നിർമാണക്കരാറുകാർ മുഖവിലക്കെടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.