
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ‍്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈം ബ്രാഞ്ച് ചോദ‍്യം ചെയ്യും. ശനിയാഴ്ചയോടെ ഹാജരാകാൻ രാഹുലിന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
കേസിലെ പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിന്‍റെ പേര് പരാമർശിക്കുന്നതിനാലാണ് വീണ്ടും വിളിപ്പിക്കുന്നത്. 7 പ്രതികളുള്ള കേസിൽ മൂന്നാം പ്രതിയായ അഭിനന്ദ് വിക്രമിന്‍റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്‍റെ പേര് പരാമർശിക്കുന്നത്.
കേസിൽ പൊലീസിന്‍റെ ആദ‍്യ ചോദ‍്യം ചെയ്യലിൽ രാഹുൽ ആരോപണങ്ങൾ തള്ളിയിരുന്നു. വ‍്യാജ രേഖയുണ്ടായതായി തനിക്ക് അറിയില്ലെന്നായിരുന്നു രാഹുലിന്‍റെ മൊഴി.