

ബിനോയ് വിശ്വം
file image
പാലക്കാട്: സിപിഐ പാലക്കാട് ജില്ലാ എക്സിക‍്യൂട്ടീവ് യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് രൂക്ഷ വിമർശനം. ആശാ സമരത്തിലും കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിലും അനാവശ‍്യ വിവാദമുണ്ടാക്കിയെന്നായിരുന്നു വിമർശനം.
രണ്ടാം പിണറായി സർക്കാരിൽ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം മോശമായിരുന്നുവെന്നും അട്ടപ്പാടി ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ച പറ്റിയെന്നും വിമർശനമുണ്ടായി.
പിഎം ശ്രീയിൽ ബിനോയ് വിശ്വത്തിന്‍റെ നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി. തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്നും യോഗത്തിൽ പരാമർശമുണ്ടായി.