'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി. ബാലന് അന്ത‍്യാഭിവാദ‍്യമർപ്പിച്ചുള്ള ചിത്രം കെ.കെ. രാഗേഷ് സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് വിമർശനം
criticism against cpm kannur district secretary

കെ.കെ. രാഗേഷ്

Updated on

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം കെ.കെ. രാഗേഷ് രാജി വയ്ക്കണമെന്ന ആവശ‍്യം അണികൾക്കിടയിൽ ശക്തമാകുന്നു. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ.വി. ബാലന് അന്ത‍്യാഭിവാദ‍്യമർപ്പിച്ചുള്ള ചിത്രം കെ.കെ. രാഗേഷ് സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് കെ.കെ. രാഗേഷ് രാജി വയ്ക്കണമെന്ന് പാർട്ടി പ്രവർത്തകർ കമന്‍റ് ചെയ്തിരിക്കുന്നത്.

അന്ത‍്യാഭിവാദ‍്യങ്ങൾ സഖാവെ എന്ന ഒറ്റവരിയിൽ പോസ്റ്റ് അവസാനിപ്പിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും ദയവ് ചെയ്ത് മാറി നിൽ‌ക്കൂ, സിപിഎമ്മിന്‍റെ കണ്ണൂരിലെ അന്തകൻ രാഗേഷ്, കഴിവുകെട്ട ജില്ലാ സെക്രട്ടറി ഇറങ്ങി പോടാ പരനാറി, ഉടനെ ഒരു ബക്കറ്റ് പിരിവ് ഉണ്ടാകും എല്ലാവരും സഹകരിക്കണം. നമ്മുടെ രാഗേഷിന് അത് വക മാറ്റാൻ, പാർട്ടിക്ക് വേണ്ടി ജീവിതം അർപ്പിച്ച.. പാനൂർ മേഖലയിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജലമായ പ്രവർത്തനം കാഴ്ചവെച്ച കർഷക സമരത്തിളലടക്കം പങ്കെടുത്ത കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റിനു സഖാവ് എ.വി. ബാലേട്ടന് അന്ത്യാഭിവാദനം അർപ്പിക്കാൻ രണ്ട് വരി കുറിച്ചിടാൻ ജില്ലാ സെക്രട്ടറിക്ക് സമയമില്ലാതെപോയി.

സെക്രട്ടറി ഒരു കാര്യം മനസ്സിലാക്കണം മരണപെട്ടത് വെറുമൊരു പാർട്ടി പ്രവർത്തകൻ അല്ല..പാനൂരിലേ പാർട്ടിയെ ഇന്നത്തെ പാർട്ടിയാക്കിയതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് അദ്ദേഹം ഏരിയ കമ്മിറ്റി അംഗമായിരുന്നു..അത് വെറും ആദരാജ്ഞലികൾ എന്ന ഒറ്റ വാക്കിൽ ഒതുക്കേണ്ട ഒന്നല്ല...

മറ്റുള്ള പ്രവർത്തകർ പറയുന്നതുപോലെ അല്ലാലോ പാർട്ടി ജില്ലാ സെക്രട്ടറിയുടെ അന്ത്യോപചാര കുറിപ്പ് പാർട്ടിക്ക് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച അദ്ദേഹത്തെ അടുത്തറിയാത്ത മറ്റുള്ളവർക്ക് അവസാനമായി പരിചപ്പെടുത്താനെങ്കിലും രണ്ടുവരി കുറിച്ചിടാമായിരുന്നു...ഇതൊന്നും ശരിയല്ല കേട്ടോ. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com