

എം.വി. ഗോവിന്ദൻ, പിണറായി വിജയൻ
കോട്ടയം: മുൻ മുഖ‍്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരേ രൂക്ഷ വിമർശനം.
ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിലാണ് ഇരു നേതാക്കൾക്കുമെതിരേ വിമർശനമുണ്ടായത്. പിണറായി വിജയന്‍റെ ധാർഷ്ട‍്യം വീട്ടിൽ പോയി ചോദിക്ക്, മൈക്ക് വിഷയം എന്നീ പ്രയോഗങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്നായിരുന്നു ഉയർന്ന വിമർശനം.
അതേസമയം, എം.വി. ഗോവിന്ദന്‍റെ സംസാര രീതി ശരിയല്ലെന്നും അദ്ദേഹം ആളുകൾക്ക് മനസിലാകുന്ന രീതിയിൽ സംസാരിക്കുന്നില്ലെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നും ചിലർ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പൂർണ പരാജയമാണെന്നും 46ാം വയസിലും എ.എ. റഹീം ഡിവൈഎഫ്ഐയിൽ തുടരുകയാണെന്നും വിമർശനം ഉയർന്നു. പാലായിലാണ് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനം നടക്കുന്നത്.