

രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുക, ഏരിയ കമ്മിറ്റി പിരിച്ചു വിടണം; നേതാക്കൾക്കെതിരേ വിമർശനം
കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും വി. കുഞ്ഞികൃഷ്ണനെ നേതൃത്വം നിസാരമായി കണ്ടുവെന്നും വിമർശനം ഉയർന്നു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ മുൻ മുഖ‍്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചുവെന്നും പ്രാദേശിക നേതാക്കൾ കുഞ്ഞികൃഷ്ണന് പിന്തുണച്ചെന്നും വോട്ട് ചോർച്ചയ്ക്ക് കാരണം നേതൃത്വത്തോടുള്ള വെറുപ്പായിരുന്നുവെന്നും വിമർശനമുണ്ടായി. രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുന്നതെന്നും പയ്യന്നൂരിലെ പാർട്ടി പാരമ്പര‍്യത്തിന് മുറിവേറ്റ ഏരിയ കമ്മിറ്റി പിരിച്ചു വിടണമെന്നും ആവശ‍്യം ഉയർന്നു.