പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണം; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്ന് വിമർശനം

മുൻ ആരോഗ‍്യ മന്ത്രി വീണാ ജോർജും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനമുണ്ടായത്
criticism against pinarayi vijayan and m.v. govindan in cpm pathanamthitta district secretariat

പിണറായി വിജയൻ

Updated on

പത്തനംതിട്ട: മുൻ മുഖ‍്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ‍്യം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലാണ് രണ്ടു പേർ വിമർശനം ഉന്നയിച്ചത്.

പാർട്ടി തെരഞ്ഞെടുപ്പിൽ‌ തോറ്റിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്നും മുഖ‍്യമന്ത്രിയുടെ പെരുമാറ്റ രീതിയും ശൈലികളും ശരിയായില്ലെന്നും ഇത്തരം പെരുമാറ്റങ്ങൾ ജനങ്ങളെ അകറ്റിയെന്നും വിമർശനം ഉയർന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും വിമർശനമുണ്ടായി. പാർട്ടി സെക്രട്ടറി പാർട്ടിയെയല്ല കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു പ്രധാന ആരോപണം. മുൻ ആരോഗ‍്യ മന്ത്രി വീണാ ജോർജും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനമുണ്ടായത്.

logo
Metro Vaartha
www.metrovaartha.com