പാറശ്ശാല സിപിഎം യോഗത്തിൽ പിണറായി വിജയന് രൂക്ഷ വിമർശനം; എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം

പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാറാണ് വിമർശനം ഉന്നയിച്ചത്
criticism against pinarayi vijayan in parassala cpim area commitee

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: പാറശ്ശാല സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ മുൻ മുഖ‍്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർ‌ശനം. എംഎൽഎ സ്ഥാനം രാജിവച്ച് പിണറായി വിജയൻ മാതൃകയാകണമെന്ന് പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ. എസ്. അജയകുമാർ ആവശ‍്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്കാണെന്നും പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ‍്യനാണെന്നും പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയെന്നും അജയകുമാർ പറഞ്ഞു. പാർട്ടി യോഗങ്ങളിൽ അണികളിൽ നിന്നും വലിയ വിമർശനമാണ് പിണറായി വിജയൻ നേരിടുന്നത്.

logo
Metro Vaartha
www.metrovaartha.com