'കുറച്ചെങ്കിലും വിവരമുണ്ടെങ്കിൽ വിവരദോഷികൾ എന്നെങ്കിലും വിളിക്കാമായിരുന്നു'; സർക്കാർ വരും മുൻപേ നടത്തിയ സമരത്തിന് വിമർശനം

ആവേശം നല്ലതാണ് പക്ഷേ അനവസരത്തിലുള്ള ആവേശം ആത്മഹത‍്യയക്ക് സ്ഥാനമാകാം എന്നായിരുന്നു ബിജെപി നേതാവ് അഡ്വ. കെ. ശ്രീകാന്ത് സമൂഹമാധ‍്യമങ്ങളിൽ കുറിച്ചത്
criticism at against mahila morcha strike in ksrtc bus

സമരത്തിൽ നിന്ന്

Updated on

തിരുവനന്തപുരം: യുഡിഎഫ് സർ‌ക്കാർ അധികാരത്തിലേറും മുൻപ് കാവൽ മുഖ‍്യമന്ത്രിയായി പിണറായി വിജയൻ തുടരുന്ന സമയത്ത് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന‍്യ യാത്ര വേണമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് ആവശ‍്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകർ നടത്തിയ സമരത്തെ ചൊല്ലി ബിജെപിക്കുള്ളിലും പുറത്തും വിമർശനം ഉയരുന്നു.

ആവേശം നല്ലതാണ് പക്ഷേ അനവസരത്തിലുള്ള ആവേശം ആത്മഹത‍്യയക്ക് സ്ഥാനമാകാം എന്നായിരുന്നു ബിജെപി നേതാവ് അഡ്വ. കെ. ശ്രീകാന്ത് സമൂഹമാധ‍്യമങ്ങളിൽ കുറിച്ചത്.

വലിയ വിമർശനങ്ങളാണ് സമൂഹമാധ‍്യമങ്ങളിൽ ഉയരുന്നത്. കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു, വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഐറ്റങ്ങൾ, സമരം ചെയ്യാൻ ബ‍്യൂട്ടി പാർലറിൽ കൊടുത്തതിന്‍റെ നാലിലൊന്ന് മതി ബസിൽ ടിക്കറ്റെടുക്കാൻ, കുറച്ചെങ്കിലും വിവരമുണ്ടെങ്കിൽ വിവരദോഷികൾ എന്നെങ്കിലും വിളിക്കാമായിരുന്നു. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com