

ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. നേതൃത്വത്തിന്‍റെ ശൈലി തിരിച്ചടിക്ക് കാരണമായെന്ന് വിമർശനം ഉയർന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും ഉന്നയിച്ച വിഷയങ്ങൾ നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്നും വിമർശനമുണ്ടായി.
മുതിർന്ന അംഗം പാർട്ടി വിടുന്ന സമയം തടയാൻ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെന്ന് തലശ്ശേരി മേഖലയിൽ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗം പറഞ്ഞു.