'ഇടത് സർക്കാർ നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം'; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് പാർട്ടിക്ക് തിരിച്ചടിയായെന്നും വിമർശനം ഉയർന്നു
criticism in cpim pathanamthitta district commitee meeting

'ഇടത് സർക്കാർ നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം'; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

file photo

Updated on

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് പാർട്ടിക്ക് തിരിച്ചടിയായെന്നും പാർട്ടി നേരിട്ട പ്രധാനപ്പെട്ട പ്രതിസന്ധികൾക്കെല്ലാം അയ്യപ്പ സംഗമം കാരണമായതായും വിമർശനം ഉയർന്നു.

ഇടത് സർക്കാർ ഒരിക്കലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു അയ്യപ്പ സംഗമമെന്നും പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമാണിതെന്നും അംഗങ്ങൾ വിമർശിച്ചു.

സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെതിരേ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വിമർശനമുണ്ടായി.

logo
Metro Vaartha
www.metrovaartha.com