രക്തം പുരണ്ട തൂവാല എലി എടുത്തിട്ടില്ല; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ് കണ്ടെത്തി

തൂവാലയുടെ ഫോറൻസിക് റിപ്പോർട്ടും ഇപ്പോൾ ഹാജരാക്കിയ തൂവാലയും വിശദമായി പരിശോധിക്കും
crucial evidence missing towel found in mohammed fazal murder case

ഫസൽ

Updated on

കൊച്ചി: തലശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ നിർണായക തെളിവ് കണ്ടെത്തി. എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാല വിചാരണയ്ക്ക് മുൻപ് ഇത് കാണാതായത് വിവാദമായിരുന്നു. എലി കൊണ്ടുപോയതാകാം എന്നായിരുന്നു നിഗമനം. എന്നാൽ വിശദമായ പരിശോധനയിൽ തൂവാല കണ്ടെത്തി. ഇക്കാര്യം കോടതിയെ അറിയിച്ചു.

തുവാല കണ്ടെത്തിയതിൽ വിശദമായ അന്വേഷണം നടത്തും. ഏത് സാഹചര്യത്തിലാണ് തൂവാല കാണാതായതെന്ന് വിശദമായി പരിശോധിക്കും. തൂവാല സൂക്ഷിച്ചിരുന്ന കവർ മുറിച്ച നിലയിലാണ് നേരത്തെ കണ്ടെത്തിയിരുന്നത്. അതാണ് എലിയെ സംശയിക്കാൻകാരണം. ഇത് മനപൂർവം പ്രതികളെ രക്ഷിക്കാനായി ആരെങ്കിലും എടുത്തുമാറ്റിയതാണോ എന്ന സംശമാണ് നിലനിൽക്കുന്നത്.

തൂവാലയുടെ ഫോറൻസിക് റിപ്പോർട്ടും ഇപ്പോൾ ഹാജരാക്കിയ തൂവാലയും വിശദമായി പരിശോധിക്കും. കണ്ടെത്തിയത് യഥാർഥ തൂവാലയാണോ എന്നത് ഉറപ്പിക്കാനാണിത്. ഓഗസ്റ്റ് നാലിനാണ് കേസ് സിബിഐ പ്രത്യേക കോടതി വീണ്ടും പരിഗണിക്കുക.

logo
Metro Vaartha
www.metrovaartha.com