അമിത് ചക്കാലയ്ക്കൽ
Kerala
നടൻ അമിത് ചക്കാലയ്ക്കലിന്‍റെ രണ്ടു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു
എംവിഡിയുടെ സഹായത്തോടെയാണ് കസ്റ്റംസ് വാഹനങ്ങൾ പിടിച്ചെടുത്തത്
കൊച്ചി: നടൻ അമിത് ചക്കാലയ്ക്കലിന്‍റെ രണ്ടു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായാണ് കസ്റ്റംസിന്‍റെ നടപടി. മൂന്ന് എസ്‌യുവികളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം നടന്‍റേതും ഒരെണ്ണം പാലക്കാട് സ്വദേശിയുടേതുമാണെന്ന് കസ്റ്റംസ് സംഘം വ‍്യക്തമാക്കി.
നിസാൻ പാട്രോൾ, നിസാൻ കാരിയേജ്, ടൊയോട്ട പ്രാഡോ എന്നീ വാഹനങ്ങളാണ് എംവിഡിയുടെ സഹായത്തോടെ കസ്റ്റംസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങളിൽ രണ്ടെണ്ണം ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങളാണ്. ഇരുവരെയും മൊഴിയെടുക്കുന്നതിനായി കസ്റ്റംസ് വിളിപ്പിച്ചേക്കും. ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി 43ാമത്തെ വാഹനമാണ് കസ്റ്റംസ് പിടിച്ചെടുക്കുന്നത്.