
വേടൻ
file image
കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കെതിരായ ബലാത്സംഗ കേസ് നൽകിയ യുവ ഡോക്റ്റർക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷക. യുവതിയുടെ വീട്ടിൽ പലരും അതിക്രമിച്ചു കയറുന്നുവെന്നും സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അഭിഭാഷക പറഞ്ഞു.
പരാതിക്കാരി മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. വേടന്‍റെ പാട്ടിനോ രാഷ്ട്രീയത്തേിനോ എതിരേയല്ല, പരാതിക്കാരി നേരിട്ട ദുരനുഭവത്തെക്കുറിച്ചാണു പരാതി നൽകിയതെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാത്രിയോടെയായിരുന്നു യുവ ഡോക്റ്ററുടെ പരാതിയിൽ വേടനെതിരേ തൃക്കാക്കര പൊലീസ് കേസെടുത്തത്. രണ്ടു വർഷം മുമ്പ് വിവാഹ വാഗ്ദാനം നൽകി തൃക്കാക്കരയിലെയും മറ്റു പലയിടങ്ങളിലെയും ഫ്ലാറ്റുകളിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
വേടനുമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്നും എന്നാൽ 2023ൽ ടോക്സിക് ആണെന്ന് ആരോപിച്ച് തന്നെ ഒഴിവാക്കിയെന്നുമായിരുന്നു യുവതിയുടെ മൊഴി.