"പുരുഷന്മാർ ബൂർഷ്വാസികൾ, സ്ത്രീകളാണ് കുടുംബത്തിലെ വർക്കിങ് ക്ലാസ്"; സൗജന്യയാത്രയെക്കുറിച്ച് ഗതാഗത മന്ത്രി

ഏത് വിഭാഗത്തിൽ പെട്ട സ്ത്രീകളായാലും പുരുഷന്‍റെ പുറകിലാണെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
"Men are bourgeois, women are the working class in the family"; Transport Minister

ഗതാഗത മന്ത്രി സി.പി. ജോൺ

Updated on

തിരുവനന്തപുരം: എത്ര സമ്പന്നയായ സ്ത്രീയാണെങ്കിലം ആ വിഭാഗത്തിൽ പെട്ട പുരുഷന്‍റെ പുറകിലായാണ് സമൂഹത്തിൽ സ്ഥാനമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കെഎസ്ആർടിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്ന പ്രിയദർശിനി പദ്ധതിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ബുദ്ധിജീവികളുടെ ഭാഷയിൽ പറയുകയാണെങ്കിൽ കുടുംബത്തിലെ ബൂർഷ്വാസി പുരുഷനും വർക്കിങ് ക്ലാസ് സ്ത്രീയുമാണ്, ഗോവിന്ദൻ മാഷിനൊക്കെ ഈ പ്രയോഗം ഇഷ്ടപ്പെടുമെന്നും സി.പി. ജോൺ പറഞ്ഞു. ഏത് വിഭാഗത്തിൽ പെട്ട സ്ത്രീകളായാലും പുരുഷന്‍റെ പുറകിലാണെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ എംഎൽഎമാരെയും നേരിട്ട് കണ്ട് പദ്ധതിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. അവർ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നതിൽ വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com