
എഡിസൻ
കൊച്ചി: ഡാർക്ക് നെറ്റ് ലഹരി ഇടപാട് കേസിൽ മുഖ‍്യപ്രതി എഡിസന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 10 ബാങ്ക് അക്കൗണ്ടുകളാണ് എൻസിബി മരവിപ്പിച്ചത്. കൂടാതെ കേസിൽ അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ‍്യാപിപിച്ചു. ഓസ്ട്രേലിയ കേന്ദ്രീകരിച്ച് എഡിസൻ ലഹരി ഇടപാട് നടത്തിയെന്ന് എൻസിബി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ‍്യാപിപിച്ചത്.
വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ‍്യം ചെയ്തതോടെയാണ് ഓസ്ട്രേലിയയിലേക്ക് വൻ തോതിൽ ലഹരി എത്തിച്ചിരുന്ന കാര‍്യം എഡിസൺ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളും എൻസിബിക്ക് ലഭിച്ചിട്ടുണ്ട്.
കേസിലെ മറ്റൊരു പ്രതിയോടൊപ്പം ഡാർക്ക് നെറ്റിലൂടെ കെറ്റമിൻ ഇടപാടായിരുന്നു എഡിസൺ ആദ‍്യ ഘട്ടത്തിൽ നടത്തിയിരുന്നത്. പിന്നീട് ഒറ്റയ്ക്കായി ഇടപാടുകൾ.
കെറ്റമിൻ വിദേശത്തേക്കും എൽഎസ്ഡി സ്റ്റാംപുകൾ രാജ‍്യത്തെ വിവിധയിടങ്ങളിലേക്ക് എത്തിച്ചെന്നുമായിരുന്നു എഡിസൻ പൊലീസിനു നൽകിയ മൊഴി. എന്നാൽ എവിടെ നിന്നാണ് ലഹരി എത്തിച്ച് വിതരണം നടത്തിയെന്ന കാര‍്യം എഡിസൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.