'ബന്ധുക്കൾ കളിയാക്കുന്നുവെന്ന് പറഞ്ഞ് ശ്രീമതി കരഞ്ഞു, ഖേദം ഔദാര്യം'; വിശദീകരണവുമായി ബി. ഗോപാലകൃഷ്ണൻ

ശ്രീമതിയോട് ഖേദപ്രകടനം നടത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഗോപാലകൃഷ്ണൻ വലിയ രീതിയിൽ പരിഹാസം നേരിട്ടിരുന്നു.
Defamation case: B. Gopalakrishnan social media explanation

ബി. ഗോപാലകൃഷണൻ, പി.കെ. ശ്രീമതി

Updated on

കൊച്ചി: അപകീർത്തിക്കേസിൽ സിപിഎം നേതാവ് പി.കെ. ശ്രീമതിയോട് ഖേദം പ്രകടിപ്പിച്ചത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. പരസ്യമായി മാപ്പ് പറഞ്ഞ് കേസ് ഒത്തുതീർപ്പാക്കിയതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപാലകൃഷ്ണൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കളിയാക്കുന്നുവെന്ന് പറഞ്ഞ് ശ്രീമതി കരഞ്ഞു. ആ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിന് മാതൃകയെന്ന നിലയിലാണ് ഖേദപ്രകടനം നടത്തിയതെന്നാണ് ഗോപാലകൃഷ്ണന്‍റെ അവകാശവാദം. ശ്രീമതിയോട് ഖേദപ്രകടനം നടത്തിയെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ഗോപാലകൃഷ്ണൻ വലിയ രീതിയിൽ പരിഹാസം നേരിട്ടിരുന്നു.

2018 ജനുവരി 25ന് നടത്തിയ പരാമർശത്തിനെതിരേയാണ് പി.കെ. ശ്രീമതി കേസ് കൊടുത്തിരുന്നത്. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കേ ശ്രീമതിയുടെ മകനും കൊടിയേരി ബാലകൃഷ്ണന്‍റെ മകനും ചേർന്ന് മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്ക് സർക്കാർ ആശുപത്രികളിൽ മരുന്നു വിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നുമായിരുന്നു ആരോപണം. ഇതേ തുടർന്ന് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ അപകീർത്തിക്കേസ് നൽകുകയായിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം -

ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടണം എന്ന് യാതൊരു താല്പര്യവും ഇല്ലായിരുന്നു. പക്ഷെ എന്താണ് സംഭവം എന്ന് എല്ലാവരും അറിയണമല്ലോ.. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എൻ്റെ ഔദാര്യമാണ് എൻ്റെ ഖേദം ' ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്.. കോടതി പറഞ്ഞിട്ടൊ കേസ്സ് നടത്തിയിട്ടൊ അല്ല,ഒരു സ്ത്രീയുടെ അന്തസ്സിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചർ പറഞ്ഞപ്പോൾ അന്തസ്സായ രാഷ്ട്രീയ നിലപാടിൻ്റെ ഭാഗമായി ഞാൻ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്.ശ്രീമതി ടീച്ചറുടെ മകൻ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർ ആണന്നും ശ്രീമതി ടീച്ചർ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്നുമുള്ള അന്തരിച്ച എം.എൽ.എ പി.ടി തോമസിൻ്റെ അരോപണം ഞാൻ ചാനൽ ചർച്ചയിൽ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്കെതിരെ കേസ്സ് കൊടുത്ത ടീച്ചറോട് ടീച്ചറുടെ വക്കീൽ പറഞ്ഞു കേസ്സ് നിൽക്കില്ല കാരണം പി.ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവർത്തിച്ചതാണ് '. ഇത് മനസ്സിലാക്കിയ വക്കീൽ ടീച്ചറെ ഉപദേശിച്ചു ഒത്ത് തിർപ്പ് വെച്ച് തീർക്കുക കണ്ണൂർ കോടതിയിൽ ഒത്ത് തീർപ്പ് വെച്ചു. ഒത്ത് തീർപ്പ് സമയത്ത് ശ്രീമതി ടീച്ചർകണ്ണൂർ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കൾ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോൾ ഒരു സത്രീയുടെ കണ്ണുനീരിന് എൻ്റെ രാഷ്ട്രീയത്തേക്കാൾ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാൻ രാഷട്രീയത്തിൻ്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു. ഇതാണ് ഇ ഖേദം കേസ്സ് തീർന്നപ്പോൾ ടീച്ചർ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യർത്ഥിച്ചു. ടീച്ചർ വിളിച്ച് പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. കേരള രാഷ്ടീയത്തിൽ എന്നും ഓർക്കുന്ന ഒരു മാതൃകയാകട്ടെ എൻ്റെ ഖേദം എന്ന് ഞാൻ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല ആവശ്യപ്പെട്ടതുമല്ല പറയേണ്ട കാര്യവും എനിക്കില്ല കേസ്സ് നടത്തിയിട്ടുമില്ല നടത്തിയാൽ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല പക്ഷെ എൻ്റെ അന്തസ്സായ രാഷ്ട്രീയ തീരുമാനമായി ഞാൻ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികൾ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു.'ശ്രീമതി ടീച്ചർ എന്നോട് നന്ദിയും നല്ലത് വരും എന്ന് പറഞ്ഞാണ് പിരിഞ്ഞത് അത് എന്തുകൊണ്ട് എന്ന് അന്തം കമ്മി കളെ അറിയുക. മറ്റൊരു പ്രധാന കാര്യം ടീച്ചറോട് ഞാൻ Difi നേതാവ് അരുൺ കുമാർ സാക്ഷി നിർത്തി പറഞ്ഞു മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർമാർ കണ്ണൂരിലെ പ്രസിദ്ധCPM നേതാക്കളായി അന്തരിച്ച ചിലരുടെ മക്കളാണന്ന രേഖകൾ മനോരമ പത്രത്തിൽ വന്നിട്ടുണ്ടായാരുന്നു. ഈ കാര്യം പറയരുതെന്ന ടീച്ചറുടെ അഭിപ്രായം ഞാൻ അംഗീകരിച്ചത് രാഷ്ട്രീയ അന്തസ്സിന് വേണ്ടിയാണ്.cpm നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകൻ്റെ പേര് കണ്ടെത്തിയില്ലാത്ത സാഹചര്യത്തിലാണ് എൻ്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്. അത് ദുർവ്യഖ്യാനം ചെയ്യുന്നവരോട് ഒന്നെ പറയാനുള്ളു അന്തസ്സുള്ളവർക്ക് മനസ്സിലാകും അല്ലാത്തവർ കുരക്കും. ഞാൻ അന്തസ്സിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല എൻ്റെ നിശ്ചയത്തിൽ നിന്ന് പിന്നോട്ടില്ല.പണ്ട് PSശ്രീധരൻപിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോ ൾ ഞാൻ ഫയൽ ചെയ്ത മാനഹാനി കേസ്സിൽ തൃശ്ശൂർ CJ Mകോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടർ മറക്കണ്ട..,

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com