പ്രതിഷേധാർഹമായി യമുനാ നദിയിലിറങ്ങി; ബിജെപി അധ്യക്ഷന്‍റെ ശരീരം ചൊറിഞ്ഞു തടിച്ചു

യമുനാശുദ്ധീകരണത്തിന് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം
delhi bjp chief takes dip in yamuna river complains of skin rashes
പ്രതിഷേധാർഹമായി യമുനാ നദിയിലിറങ്ങി; ബിജെപി അധ്യക്ഷന്‍റെ ശരീരം ചൊറിഞ്ഞു തടിച്ചു
Updated on

ന്യൂഡൽഹി: ആംആദ്മി സർക്കാരിനെതിരേ പ്രതിഷേധമറിയിക്കാനായി യമുനാനദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരേന്ദ്ര സച്ദേവയെയാണ് ശരീരമാസകലം ചൊറിഞ്ഞ് തടിച്ചതോടെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യമുനാശുദ്ധീകരണത്തിന് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സർക്കാരിന്‍റെ തെറ്റിന് നദിയോട് മാപ്പുചോദിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയില്‍ വിഷപ്പത രൂപപ്പെട്ടിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഡൽഹിയിൽ അരങ്ങേറുന്നത്.

logo
Metro Vaartha
www.metrovaartha.com