

യു. പ്രതിഭ
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ യു. പ്രതിഭയ്ക്കെതിരായ യുഡിഎഫ് കൺവീനറിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷൻ ജില്ലാ കലക്റ്റർക്ക് നിർദേശം നൽകി. വ്യാഴാഴ്ച ഒരു മണിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് എ. ഇർഷാദാണ് യു. പ്രതിഭയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്ക് വച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ കൂടിയായ എ. ഇർഷാദിന്‍റെ പരാമർശം. പ്രതിഭ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും നടത്തുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് മകൻ അകപ്പെട്ട കഞ്ചാവുകേസിൽ അവർ എടുത്ത നിലപാട് എന്നും അദ്ദേഹം വിമർശിച്ചിരുന്നു.