ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; യുവതീ പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരേ ദേവസ്വം ബോർഡ്‌

ക്ഷേത്രങ്ങളില്‍ ആരെയൊക്കെ പ്രവേശിക്കണമേന്ന് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ തീരുമാനിക്കണമെന്ന എന്‍എസ്എസിന്റെ വാദത്തെയാണ് ബോര്‍ഡ് എതിര്‍ത്തത്
devaswom board opposes nss argument in sabarimala women s entry case in supreme court

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; യുവതീ പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരേ ദേവസ്വം ബോർഡ്‌

Updated on

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരേ ദേവസ്വം ബോർഡ്‌ രംഗത്ത്. ഓരോ വിഭാഗത്തിന്‍റെയും ആചാരങ്ങള്‍, അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ലെന്നും ദേവസ്വം സുപ്രീം കോടതിയെ അറിയിച്ചു.

ക്ഷേത്രങ്ങളില്‍ ആരെയൊക്കെ പ്രവേശിക്കണമേന്ന് ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ തീരുമാനിക്കണമെന്ന എന്‍എസ്എസിന്റെ വാദത്തെയാണ് ബോര്‍ഡ് ശക്തമായി എതിര്‍ത്തത്. ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി എട്ട് പേജുള്ള നിര്‍ണായകമായ ഒരു കുറിപ്പാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചു.

പൊതുക്ഷേത്രങ്ങളില്‍ ജാതിയുടെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരുവിധ വിലക്കുകളും അംഗീകരിക്കില്ല. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി ക്ഷേത്രപ്രവേശനം നിശ്ചയിക്കാനുള്ള അധികാരം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സൂചനയാണ്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ അവിടുത്തെ ആചാരങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. എന്നും ദേവസ്വം ബോർഡ്‌ വ്യക്തമാക്കുന്നു .

logo
Metro Vaartha
www.metrovaartha.com