ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്നപ്പോഴും രക്ഷപെടാൻ ചെറിയ ശ്രമം പോലുമില്ല; ചില്ലിക്കൊമ്പന്‍റേത് ആത്മഹത്യ‍? Video

ശാരീരിക അവശതകളോ പ്രയാധിക്യമോകൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ കയങ്ങളില്‍ ജീവനൊടുക്കാറുണ്ട്

പാലക്കാട്: ആളിയാര്‍ ഡാമില്‍ ഞായറാഴ്ചയാണ് ചില്ലിക്കൊമ്പന്‍ എന്ന കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കനാലില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ ഒഴിക്കില്‍പ്പെട്ടു ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആനകളെക്കുറിച്ച് പഠനം നടത്തുന്ന അവരുടെ രഹസ്യ സ്വഭാവത്തെക്കുറിച്ച് ധാരണയുള്ളവർ പറയുന്നത് ചില്ലിക്കൊമ്പന്‍ ജീവനൊടുക്കിയതാവാമെന്നാണ്.

കനാലിലെ ഒഴുക്കില്‍പ്പെട്ടപ്പോള്‍ ചില്ലിക്കൊമ്പന്‍ രക്ഷപെടാൻ ശ്രമിച്ചില്ലെന്നതാണ് ആത്മഹത്യയാണെന്ന സംശയം ബലപ്പെടുത്തിയത്. ആനയെ കരയ്ക്കു കയറാന്‍ സഹായിക്കുന്നതിനായി ചുറ്റുമുണ്ടായിരുന്ന ആളുകൾ നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ചില്ലിക്കൊമ്പന്‍ ഒട്ടും രക്ഷപെടാൻ ശ്രമിച്ചില്ല. ശാരീരിക അവശതകളോ പ്രയാധിക്യമോ കൊണ്ട് വലയുമ്പോള്‍ ആനകള്‍ പുഴയിലെ കയങ്ങളില്‍ ജീവനൊടുക്കാറുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

did chillikomban committed to suicide
നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലിക്കൊമ്പൻ ഇനി ഇല്ല, ആളിയാറിലെ കനാലിൽ വീണ് ചരിഞ്ഞു

പ്രശസ്ത വേട്ടക്കഥാകാരനായ കെന്നത്ത് ആന്‍ഡേഴ്സന്‍റെ 'ദി ടൈഗര്‍ റോര്‍സ്' എന്ന പുസ്തകത്തില്‍ ആനകളുടെ ആത്മഹത്യയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ശാരീരിക അവശതകളോ പ്രയാധിക്യമോ കൊണ്ട് വലയുമ്പോള്‍ ആനകള്‍ കയങ്ങളിലിറങ്ങി സ്വയം ജീവൻ അവസാനിപ്പിക്കാറുണ്ടെന്നാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. ഭക്ഷണം തീര്‍ത്തും ഉപേക്ഷിച്ച്, ശാന്തമായി വെള്ളത്തിലിറങ്ങി നിന്ന് കാട്ടാനകൾ മരണം വരിക്കാറുണ്ടെന്നാണ് ഈ പുസ്തകത്തിൽ പറയുന്നത്. ചില്ലിക്കൊമ്പന്‍ ചരിഞ്ഞതിനു പിന്നാലെ വിദഗ്ധർ‌ ഈ സാക്ഷ്യം ഉയർത്തി ചില്ലികൊമ്പന്‍റേത് ആത്മഹത്യയാവാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ്.

logo
Metro Vaartha
www.metrovaartha.com