നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലിക്കൊമ്പൻ ഇനി ഇല്ല, ആളിയാറിലെ കനാലിൽ വീണ് ചരിഞ്ഞു

ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
 Nelliampathy’s beloved tusker Chilli Komban dies

നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലിക്കൊമ്പൻ ഇനി ഇല്ല, ആളിയാറിലെ കനാലിൽ വീണ് ചരിഞ്ഞു

Updated on

പാലക്കാട്: നെല്ലിയാമ്പതിക്കാരുടെ പ്രിയങ്കരനായ കാട്ടാന ചില്ലിക്കൊമ്പൻ ചരിഞ്ഞു. പറമ്പികുളം വന്യജീവി സങ്കേതത്തിനു താഴെ ആളിയാർ ഡാമിൽ നിന്നുള്ള കനാലിൽ വീണാണ് ചില്ലിക്കൊമ്പൻ ചരിഞ്ഞത്. കനാൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം.

ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിനടുത്ത് ചില്ലിക്കൊമ്പന്‍റെ ജഡം കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഡം ഒഴുകി പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് ചില്ലിക്കൊമ്പൻ. ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ആനയ്ക്ക് നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ടത്.

 Nelliampathy’s beloved tusker Chilli Komban dies
ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്നപ്പോഴും രക്ഷപെടാൻ ചെറിയ ശ്രമം പോലുമില്ല; ചില്ലിക്കൊമ്പന്‍റേത് ആത്മഹത്യ‍? Video

ഇടയ്ക്ക് ജനവാസമേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പൻ നാട്ടുകാർക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല. അതിനാൽതന്നെ നെല്ലിയാമ്പതിക്കാർക്ക് പ്രിയങ്കരനായിരുന്നു ചില്ലിക്കൊമ്പൻ.

logo
Metro Vaartha
www.metrovaartha.com