"ഒറ്റ തന്തയ്ക്ക് പിറന്നവൻ, തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല"; ആലപ്പുഴയ്ക്കു വേണ്ടി പ്രാർഥിക്കണമെന്ന് സുരേഷ് ഗോപി

കമ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ആലപ്പുഴയെ കരകയറ്റുന്നതിനാാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നത്.
did not AIIMS to Thrissur: Suresh Gopi

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Updated on

തൃശൂർ: തൃശൂരിൽ എയിംസ് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ത‌ശൂരിൽ എസ് ജി കോഫി ടൈംസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ തന്തയ്ക്ക് പിറന്നവനാണ് താൻ, വാക്കു മാറില്ല. കമ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ആലപ്പുഴയെ കരകയറ്റുന്നതിനാാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നത്. ഇക്കാര്യത്തിൽ പ്രാദേശികതയും രാഷ്ട്രീയവുമില്ല. ആലപ്പുഴയിൽ എയിംസ് വരുന്നതിനായി പ്രാർഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

എംപിയാകുന്നതിനു മുൻപുതന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് പറഞ്ഞിരുന്നു. അതു പോലെ മെട്രൊ റെയിൽ തൃശൂരിലേക്ക് വരുമെന്നും പറഞ്ഞിട്ടില്ല.

അങ്കമാലി വരെ മെട്രൊ പാത എത്തിയ ശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറയുന്നത്. അതു പോലെ മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണം. ‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com