പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ സമ്മതിച്ചില്ല; അധ‍്യാപകരുടെ വാഹനത്തിനു നേരെ പടക്കമേറ്

മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷാ ഡ‍്യൂട്ടിക്ക് എത്തിയ അധ‍്യാപകരുടെ വാഹനത്തിന് നേരെയാണ് വിദ‍്യാർഥികൾ പടക്കമെറിഞ്ഞത്
didn't allow to copy in exam; complaint of firecrackers being thrown at teachers' vehicle

പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ സമ്മതിച്ചില്ല; അധ‍്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി

representative image

Updated on

മലപ്പുറം: പരീക്ഷാ ഡ‍്യൂട്ടിക്കെത്തിയ അധ‍്യാപകരുടെ വാഹനത്തിനു നേരെ പടക്കമെറിഞ്ഞതായി പരാതി. മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷാ ഡ‍്യൂട്ടിക്ക് എത്തിയ അധ‍്യാപകരുടെ വാഹനത്തിനു നേരെയാണ് വിദ‍്യാർഥികൾ പടക്കമെറിഞ്ഞത്.

പരീക്ഷാ ഹാളിൽ വച്ച് വിദ‍്യാർഥികളെ കോപ്പി അടിക്കാൻ സമ്മതിക്കാത്തതിലുള്ള രോഷത്തിലാണ് പടക്കമെറിഞ്ഞതെന്നാണ് അധ‍്യാപകർ പറ‍യുന്നത്.

അധ‍്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ‌ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ് പടക്കമെറിഞ്ഞത്.

പരീക്ഷാ ഡ‍്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com