

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ മോശമായി പെരുമാറി; പരാതിയുമായി ചലച്ചിത്രപ്രവർത്തക
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ മുതിർന്ന സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി നൽകി ചലച്ചിത്ര പ്രവർത്തക. ഇരുവരും ജൂറി അംഗങ്ങളാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സിനിമകളുടെ സ്ക്രീനിങ്ങിനായെത്തിയ ജൂറി അംഗങ്ങൾ ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്.
സ്ക്രീനിങ്ങിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ പ്രമുഖ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്. കന്‍റോൺമെന്‍റ് സ്റ്റേഷൻ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് നീക്കം.