എറണാകുളം ജില്ല വിട്ട് പുറത്തു പോകാൻ അനുവദിക്കണം; ലൈംഗികാതിക്രമ കേസിൽ ജാമ‍്യ വ‍്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഞ്ജിത്ത് ഹർജി സമർപ്പിച്ചത്
Director Ranjith seeks relaxation in bail conditions in sexual assault case

രഞ്ജിത്ത്

Updated on

കൊച്ചി: ലൈംഗികാതിക്രമ കേസിൽ ജാമ‍്യ വ‍്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചു. എറണാകുളം ജില്ല‍ വിട്ട് പുറത്തു പോകാൻ അനുവദിക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ‍്യം.

ചികിത്സ അടക്കമുള്ള ആവശ‍്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. രഞ്ജിത്തിന്‍റെ ഹർജിയിൽ കോടതി പൊലീസിനോട് മറുപടി തേടിയിട്ടുണ്ട്.

യുവനടിയുടെ പരാതിയെ തുടർന്ന് മാർച്ച് 31നാണ് രഞ്ജിത്ത് അറസ്റ്റിലാകുന്നത്. സിനിമാ ചിത്രീകരണത്തിനിടെ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്നായിരുന്നു കേസ്. ജനുവരി 30നാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. എന്നാൽ തനിക്കെതിരേയുള്ളത് കള്ള കേസാണെന്ന് സബ് ജയിലിൽ എത്തിച്ച സമയത്ത് രഞ്ജിത്ത് പ്രതികരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com