

എൻ. പ്രശാന്ത്
തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിനെതിരേ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരേ സംസാരിച്ചതിനാണ് നടപടി. ചീഫ് സെക്രട്ടറിയാണ് എൻ. പ്രശാന്തിന് നോട്ടീസ് നൽകിയത്.
ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരേ സർക്കാർ നടപടി എടുക്കുന്നത്. നിലവിൽ പ്രശാന്ത് സസ്പെൻഷനിലാണ്. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി എടുത്തത്.
ഡോ. എ ജയതിലകിനെതിരേ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജയതിലകിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്.
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിനെതിരായ നടപടി പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.