ഐഷ പോറ്റിയുടെ പരാതിയിൽ നാല് പൊലീസുകാർക്കെതിരേ അച്ചടക്ക നടപടി

തെരഞ്ഞെടുപ്പു കമ്മിഷൻ, ഡിജിപി എന്നിവർക്ക് ഐഷ പോറ്റി പരാതി നൽകിയിരുന്നു.
Disciplinary action against four police officers following Aysha Potty's complaint

ഐഷ പോറ്റി

Updated on

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലിനു വേണ്ടി പ്രചാരണം നടത്തിയെന്ന ആരോപണത്തിൽ നാലു പൊലീസുകാർക്കെതിരേ നടപടി സ്വീകരിച്ച് ദക്ഷിണ മേഖലാ ഐജി. യുഡിഎഫ് സ്ഥാനാർഥി ഐഷ പോറ്റിയുടെ പരാതിയിലാണ് നടപടി.

അഞ്ചൽ സ്റ്റേഷനിലെ ചിന്തു, പുത്തൂർ സ്റ്റേഷനിലെ സുജിത്, എഴുകോൺ സ്റ്റേഷനിലെ ശിവേഷ്, കൊട്ടാരക്കര സ്റ്റേഷനിലെ നജീബ് എന്നിവരേയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷൻ, ഡിജിപി എന്നിവർക്ക് ഐഷ പോറ്റി പരാതി നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com