

ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: നിരന്തരമായ അച്ചടക്കലംഘനത്തിന്‍റെ പേരിൽ സസ്പെൻഷനിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽ നിന്ന് പിരിച്ചു വിട്ടു. പത്തനംതിട്ട എസ് പി ആണ് നടപടി സ്വീകരിച്ചത്. പത്തനംതിട്ട ആറന്മുള സ്റ്റേഷനിലായിരുന്നു ഉമേഷ് ജോലി ചെയ്തിരുന്നത്.
പൊലീസിലെ ഉന്നതരെയും പൊലീസ് സംവിധാനത്തെയും നിരന്തരം വിമർശിക്കുന്നതിലൂടെ ഉമേഷ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
അച്ചടക്കലംഘനത്തിന്‍റെ പേരിൽ പല തവണ സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. മുപ്പതോളം തവണയാണ് ഉമേഷിനെതിരേ അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നത്.