'കർണനു പോലും അസൂയ തോന്നും'; കെ.കെ. രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ, വീഴ്ച പറ്റിയെന്ന് ശബരിനാഥ്, വിവാദം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാഗേഷിനെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ദിവ്യ നേരിട്ടു കൊണ്ടിരിക്കുന്നത്.
Divya s iyyer appreciates k k ragesh, k s sabarinathan reacts

ദിവ്യ എസ് അയ്യർ, കെ.എസ്. ശബരീനാഥൻ

Updated on

തിരുവനന്തപുരം: കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുൻ എംപി കെ.കെ.രാഗേഷിനെ ദിവ്യ.എസ്. അയ്യർ ഐഎഎസ് പുകഴ്ത്തിയതിനെച്ചൊല്ലി വിവാദം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാഗേഷിനെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണ് ദിവ്യ നേരിട്ടു കൊണ്ടിരിക്കുന്നത്.

കർണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം!

ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്ന് വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്‍റെ മഷിക്കൂട്! എന്നാണ് ദിവ്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

എന്നാൽ ദിവ്യയുടെ അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെന്ന് ദിവ്യയുടെ ഭർത്താവും മുൻ എംഎൽഎയുമായ ശബരീനാഥൻ കെ.എസ് പറഞ്ഞു. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം, എന്നാൽ രാഷ്ട്രീയ നിയമനം ലഭിച്ചയാളെ അഭിനന്ദിച്ചത് അതു പോലെയല്ല എന്നും ശബരീനാഥൻ പറഞ്ഞു.

അതേ സമയം ദിവ്യക്കെതിരേയുള്ള സൈബർ ആക്രമണത്തിനെ കെ.കെ. രാഗേഷ് വിമർശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com