"വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും''; ദിവ്യ എസ്.അയ്യരെ വിമർശിച്ച് കെ. മുരളീധരൻ

പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തിൽ പെട്ട മഹതിയാണ് ദിവ്യയെന്നും മുരളീധരൻ
Divya s.iyyer issue, k muraleedharan criticizes IAS officer

ദിവ്യ എസ്. അയ്യർ,  കെ. മുരളീധരൻ

Updated on

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ ദിവ്യ എസ് അയ്യർ ഐഎഎസ് അഭിനന്ദിച്ച വിഷയത്തിൽ ദിവ്യയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തിൽ പെട്ട മഹതിയാണ് ദിവ്യ. അവരുടെ പോസ്റ്റിന് വില കൽപ്പിക്കുന്നില്ല.

സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു. സാംസ്കാരിക ഡയറക്റ്ററും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ എംഡിയുമാണ് ദിവ്യ.

കർണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം!

ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്ന് വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്‍റെ മഷിക്കൂട്! എന്നാണ് ദിവ്യ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com