വാച്ചും ഫയലുകളും മോഷ്ടിച്ചു; കോൺഗ്രസ് കൗൺസിലർക്കെതിരേ പരാതിയുമായി നഗരസഭാ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടം

പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലാ നഗരസഭ ഭരിക്കുന്നത്
Diya Pulikakandam accuses Congress councilor of theft

ദിയ പുളിക്കക്കണ്ടം

Updated on

കോട്ടയം: പാലാ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെതിരേ മോഷണ പരാതിയുമായി നഗരസഭാ ചെയർപേഴ്സൺ ദിയ പുളക്കകണ്ടം രംഗത്ത്. ബിജു മാത്യു തന്‍റെ വിലപിടിപ്പുള്ള വാച്ചും സീൽ വച്ച ചില ഫയലുകളും മോഷ്ടിച്ചെന്നാണ് ദിയ ആരോപിക്കുന്നത്.

പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലാ നഗരസഭ ഭരിക്കുന്നത്. ഈ ആരോപണം കോൺഗ്രസിന് വലിയ തലവേദനയാവും. ടീം യുഡിഎഫിന്‍റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഈ മൂന്ന് സ്വതന്ത്രരും പുറത്തു പോയിട്ടുണ്ട്. ഇതോടെ യുഡിഎഫ് ഭരണം കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. കൊട്ടാരക്കര ബസ് സ്റ്റാർഡിനുള്ളിലെ ഓട്ടോ സ്റ്റാന്‍റുമായി ബന്ധപ്പെട്ട് തർക്കമാണ് ഇതിനെല്ലാം തുടക്കം. ചെയർപേഴ്സന്‍റെ പിതാവ് ബിനു പുളിക്കകണ്ടം തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് ബിജു മാത്യൂസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇത് സംബന്ധിച്ച് ബിജു മാത്യൂസിനൊപ്പം ചെയർപേഴ്സന്‍റെ ചേംബറിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് വാച്ചും ഫയലുകളും മോഷണം പോയതായി ദിയ ആരോപിക്കുന്നത്. രണ്ട് കേസുകളിലും അന്വേഷണം തുടരുകയാണ്. നഗരസഭയിലെ കോൺഗ്രസിന്‍റെ ഭരണകാര്യം എന്താവും എന്നാണ് ഇനി അറിയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com