"ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ആർക്കു വേണ്ടിയാണ് ഭരിക്കുന്നത്"; പ്രിയദർശിനി വിവാദത്തിൽ പ്രതികരിച്ച് കെ.ബി. ഗണേഷ് കുമാർ

മന്ത്രി സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്നും വിമർശനം
"Do not test the people's patience; for whom are you governing?" — K.B. Ganesh Kumar

കെ.ബി. ഗണേഷ് കുമാർ

Updated on

പത്തനാപുരം: ഗതാഗത മന്ത്രി സി.പി. ജോണിനെ വിവാദ പരാമർശത്തിനെതിരേ പ്രതികരിച്ച് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ക്ഷമ പരിശോധിക്കരുതെന്നുമാണ് ഗണേഷ് കുമാർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

"Do not test the people's patience; for whom are you governing?" — K.B. Ganesh Kumar
''ഫ്രീയായി ബസിൽ പോകാൻ തള്ളിക്കയറുന്ന സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു'', പ്രിയദർശിനി യാത്രയെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി | Video

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.

വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തിൽ വന്നുകഴിഞ്ഞാൽ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോൾ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോൾ നാമമാത്രമായ ബസുകളിൽ മാത്രം സൗജന്യയാത്ര ചെയ്തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളിൽ സൗജന്യയാത്ര ചെയ്യുമ്പോൾ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക..ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ

logo
Metro Vaartha
www.metrovaartha.com