കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ; ഡോക്റ്റർക്ക് സസ്പെൻഷൻ

ഒരു കൈയിൽ ആറു വിരലുള്ളതിനാലാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
കോഴിക്കോട് മെഡിക്കൽ കോളെജ്
കോഴിക്കോട് മെഡിക്കൽ കോളെജ്
Updated on

കോഴിക്കോട്: കൈവിരലിൽ ശസ്ത്രക്രിയ നടത്താനെത്തിയ നാലു വയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്റ്റർക്ക് സസ്പെൻഷൻ. മെഡിക്കൽ കോളെജിലെ അസോസിയറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഡിഎംഒയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ശസ്ത്രക്രിയയിൽ പിഴവു പറ്റിയതിന് ഡോക്റ്റർ തങ്ങളോട് മാപ്പു പറഞ്ഞുവെന്ന് കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുത്. അതു കൊണ്ടു തന്നെ ഡോക്റ്റർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ഒരു കൈയിൽ ആറു വിരലുള്ളതിനാലാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കുട്ടിയുടെ നാവിൽ ചോര കണ്ട് ചോദിച്ചപ്പോഴാണ് നാവിലാണ് ശസ്ത്രക്രിയ ചെയ്തതെന്ന് വ്യക്തമായത്.

ഡോക്റ്റർക്കെതിരേ നടപടിയുണ്ടാകുമെന്ന് മെഡിക്കൽ സൂപ്രണ്ടന്‍റ് ഉറപ്പു നൽകിയിരുന്നു. നിലവിൽ കുട്ടി സംസാരിക്കുന്നുണ്ട്. ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോയെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com