പീഡനം ഒത്തുതീർപ്പാക്കാൻ ഡോക്റ്റർ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു, നിരസിച്ചതോടെ മർദന പരാതി നൽകി; നടിയുടെ മൊഴി

തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ ശേഷം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
dr johnson varghese athulya chandra assault and extortion controversy kerala police rape case

അതുല്യ ചന്ദ്ര | ജോൺസൺ കെ. വർഗീസ്

Updated on: 

കൊച്ചി: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഡോക്റ്റർ ജോൺസൺ കെ. വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും അത് നിരസിച്ചതാണ് മർദന പരാതി നൽകാൻ കാരണമെന്നും നടി അതുല്യ ചന്ദ്രയുടെ മൊഴി. ഡോക്റ്ററുടെ ഫോൺ പിടിച്ചെടുത്തത് തെളിവു നശിപ്പിക്കാതിരിക്കാനാണെന്നും, ബന്ധുവായ പരാതിക്കാരി വഴി പൊലീസിന് ഫോൺ കൈമാറുകയായിരുന്നു ലക്ഷ്യമെന്നും പൊലീസിന് മൊഴി നൽകി.

തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ ശേഷം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കേസിൽ യുവനടിയെയും മറ്റു പ്രതികളായ നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവരെയും ഡോക്റ്ററെ മർദിച്ച പൊന്നുരുന്നിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിച്ചു എന്നാണ് കേസ്. കേസില്‍ അതുല്യ ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. ഈ മാസം രണ്ടിനായിരുന്നു ഡോക്റ്ററെ ആക്രമിച്ചത്. മൂന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കൊച്ചി കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, നടിയുടെ പീഡന പരാതിയിൽ കേസെടുത്ത പൊലീസ്, ഡോക്റ്റർ ജോൺസണനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ്. ഇയാൾ എവിടെയാണെന്ന് വ്യക്തമല്ല. വ്യാപക തെരച്ചിലാണ് നടക്കുന്നത്. ഇതിനിടെ ഡോക്റ്റർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.