തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക; മൂന്ന് ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകർ

പേര് ചേർക്കുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ ഓഗസ്റ്റ് ഏഴ് വരെ നൽകാം
Draft voters' list in local bodies; One and a half lakh applicants within three days

തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക; മൂന്ന് ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകർ

Representative image
Updated on

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവയ്ക്കുമാണ്.പേര് ചേർക്കുന്നതിനും പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകൾ ഓഗസ്റ്റ് ഏഴ് വരെ നൽകാം കമ്മീഷന്‍റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓൺലൈൻ അപേക്ഷകൾ നൽകേണ്ടത്. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്‍റൗട്ട് ഒപ്പിട്ട് ഇആഒയ്ക്ക് ലഭ്യമാക്കണം.

ജൂലൈ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 2,66,78,256 വോട്ടർമാർ ഉണ്ടായിരുന്നു. 2020 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർപട്ടിക ഉപതെരഞ്ഞെടുപ്പുകൾക്കായും 2023 ലും 2024 ലും സമ്മറി റിവിഷൻ നടത്തിയും പുതുക്കിയാണ് കരട് പട്ടിക തയ്യാറാക്കിയിരുന്നത്. അത്തരത്തിൽ പുതുക്കിയ വോട്ടർ പട്ടികയിലെ ഒരു വോട്ടറെപ്പോലും ഒഴിവാക്കാതെയാണ് പുതിയ വാർഡുകളിലേക്കുളള കരട് പട്ടിക തയ്യാറാക്കിയത്. വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനക്രമീകരിച്ചത്.

നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളിൽ പുനക്രമീകരിച്ചതിൽ പിശക് മൂലം വാർഡോ, പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com