ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

മുൻ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡില്‍ തര്‍ക്കമുണ്ടായിരുന്നു
driver yadu loses job after dispute with former mayor arya rajendran government appoints

ഡ്രൈവർ യദു | ആര്യ രാജേന്ദ്രൻ

Updated on

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താത്ക്കാലിക ഡ്രൈവർ യദുവിന് നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമനം.

മുൻ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നും കാറിനെ ഇടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് നടുറോഡില്‍ തര്‍ക്കമുണ്ടായിരുന്നു.

പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. തുടർന്ന് യദുവിനെതിരേ കേസെടുക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

യദുവിന്‍റെ പരാതിയിൽ ആര്യയ്ക്കും ഭർത്താവും അന്ന് എംഎൽഎയായിരുന്നു സച്ചിൻ ദേവിനുമെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് കാട്ടി അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനടക്കം യദു കത്തു നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com