വിയ്യൂർ സെൻട്രൽ ജയിലിന് മുകളിൽ ഡ്രോൺ; റീൽസ് ചിത്രീകരണത്തിനെന്ന് പ്രാഥമിക നിഗമനം, അന്വേഷണം ആരംഭിച്ചു

ഡ്രോൺ നിരോധിത മേഖലയിലാണ് ഇത്തരത്തിൽ നിയമലംഘനം നടന്നിരിക്കുന്നത്
drone sighted over viyyur jail; police started investigation

വിയ്യൂർ സെൻട്രൽ ജയിലിന് മുകളിൽ ഡ്രോൺ പറത്തി; റീൽസ് ചിത്രീകരണത്തിനെന്ന് പ്രാഥമിക നിഗമനം, അന്വേഷണം ആരംഭിച്ചു

symbolic image

Updated on

തൃശൂർ: അതീവ സുരക്ഷ മേഖലയായ വിയ്യൂർ സെൻട്രൽ ജയിലിന് മുകളിൽ ഡ്രോൺ പറത്തിയ സംഭവത്തിൽ പൊലീസും സംസ്ഥാന ഇന്‍റലിജൻസും അന്വേഷണം ആരംഭിച്ചു. ജൂൺ 26ന് പുലർച്ചെയോടെയാണ് വിയ്യൂർ ജയിൽ കോമ്പൗണ്ട്, ഫയർഫോഴ്സ് അക്കാഡമി, ഗവ എഞ്ചിനീയറിങ് കോളെജ് എന്നിവയ്ക്ക് മുകളിലായി ഡ്രോൺ പറന്നത്.

ഏകദേശം 60 മീറ്ററോളം ഉയരത്തിൽ ഡ്രോൺ പറന്നതോടെയാണ് ജയിൽ വാച്ച് ടവറുകളിൽ രാത്രി പെട്രോളിങ് ഡ‍്യൂട്ടിയിലുണ്ടായിരുന്ന ഉദ‍്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഇതോടെ ഇവർ വിയ്യൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സമൂഹമാധ‍്യമങ്ങളിൽ റീൽസ് ചിത്രീകരിക്കാൻ വേണ്ടിയായിരിക്കാം ഡ്രോൺ പറത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഡ്രോൺ നിരോധിത മേഖലയിലാണ് ഇത്തരത്തിൽ നിയമലംഘനം നടന്നിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com