യുവ സംവിധായകർക്കെതിരായ ലഹരിക്കേസ്; സമീർ താഹിർ‌ അറസ്റ്റിൽ

കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സമീർ താഹിറിന്‍റെ മൊഴി
drug case against young directors sameer thahir arrested

സമീർ താഹിർ

Updated on

കൊച്ചി: സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ തുടങ്ങിയവരിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലാണ് എക്സൈസ് സമീർ താഹിറിനെ അറസ്റ്റു ചെയ്തത്. പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സമീർ താഹിറിന്‍റെ മൊഴി. സംവിധായകർ പിടിയിലായത് സമീർ താഹിറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വച്ചായിരുന്നു. ഫ്ലാറ്റിന്‍റെ ഉടമയെന്ന നിലയ്ക്കാണ് സമീറിനെ എക്സൈസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

രണ്ടാം തവണയാണ് എക്സൈസ് കൊച്ചിയിലെ ഗോശ്രീ പാലത്തിനു സമീപത്തുള്ള സമീറിന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തുന്നത്. ഫ്ലാറ്റിൽ വ‍്യാപകമായി ലഹരി ഉപയോഗം നടക്കുന്നതായാണ് എക്സൈസ് പറ‍യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com