കളമശേരി കോളെജ് ഹോസ്റ്റലിലെ ലഹരി കേസ്; അന്വേഷണത്തിന് നിർദേശവുമായി മന്ത്രി ആർ. ബിന്ദു

സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്
drug case in kalamassery college hostel; r. bindu orders investigation
മന്ത്രി ആർ. ബിന്ദു
Updated on

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളെജ് ഹോസ്റ്റലിലെ ലഹരിക്കേസില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സിറ്റർ (State Institute of Technical Teachers Training & Research) ജോയന്‍റ് ഡയറക്ടർ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.

കളമശേരി പോളിടെക്നിക് കോളെജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് വ്യാഴാഴ്ച രാത്രിയിൽ നടത്തിയ അന്വേഷണത്തിൽ ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നായി 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്.

1. 909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്‍റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.

രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com