അറിയിച്ചതിലും അരമണിക്കൂര്‍ നേരത്തെ ഹാജരായി ഷൈന്‍; 32 ചോദ്യങ്ങളുമായി പൊലീസ്

അഭിഭാഷകര്‍ക്കൊപ്പമാണ് ഷൈന്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടുള്ളത്.
drug case shine tom chacko appear before cochin police station

അറിയിച്ചതിലും അരമണിക്കൂര്‍ നേരത്തെ ഹാജരായി ഷൈന്‍; വ്യക്തത തേടി 32 ചോദ്യങ്ങളുമായി പൊലീസ്

Updated on

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. ശനിയാഴ്ച രാവിലെ 10 മണിയോടെ, പൊലീസ് അറിയിച്ചതിലും അരമണിക്കൂര്‍ മുന്‍പായാണ് ഹാജരായത്. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. 10 മണിക്കു തന്നെ അഭിഭാഷകർക്കൊപ്പം ഷൈന്‍ എത്തി.

മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കയറിയത്. നിലവിൽ ഷൈനിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതിന്‍റെ കാരണം നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് വെള്ളിയാഴ്ച ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയത്.

drug case shine tom chacko appear before cochin police station
ഷൈന്‍ 10.30 ഓടെ സ്റ്റേഷനിൽ ഹാജരാകും; പ്രത്യേക 'ചോദ്യാവലി' തയാറാക്കി പൊലീസ്

32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് പൊലീസ് തയാറാക്കിയിരിക്കുന്നത്. സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുക.

നടന്‍റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ, ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടിക, അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങൾ, കൂടാതെ, ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിനു ലഭിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com