പുഴക്കടവിലെ ലഹരി പാർട്ടി വൈറലായി; വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

പൊലീസ് പുഴക്കടവിലും പരിസരത്തും നിരീക്ഷണമേർപ്പെടുത്തി
Police
Policeപ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലെ ജനത കടവിൽ ലഹരി പാർട്ടി നടത്തിയ വിദ്യാർഥികൾക്കെതിരെ കേസ്. ഇതിന്‍റെ വീഡിയൊ ദൃശങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

ഓണാഘോഷം കഴിഞ്ഞെത്തിയ വിദ്യാർഥികൾ കൂട്ടമായി പുഴക്കടവിൽ ലഹരി പാർട്ടി നടത്തിയതിന്‍റെ ദൃശങ്ങളാണ് പ്രചരിച്ചത്. ഇതിനിടെ ഒരാൾ കാൽ തെന്നി പുഴയിലേക്കു വീണെങ്കിലും മറ്റു വിദ്യാർഥികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ജനത കടവിൽ വിദ്യാർഥിളെത്തി ലഹരി ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പറ‍യുന്നത്. തുടർന്ന് പൊലീസ് പുഴക്കടവിലും പരിസരത്തും നിരീക്ഷണമേർപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com