ദുൽക്കറിനെ വിടാതെ കസ്റ്റംസ്; ഒരു വാഹനം കൂടി പിടിച്ചെടുത്തു

ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്
dulquer salmaan vehicle seized by customs in operation numkhor

പിടിച്ചെടുത്ത വാഹനം, ദുൽക്കർ

Updated on

കൊച്ചി: നടൻ ദുൽക്കർ സൽമാന്‍റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്‍റെ വീട്ടിൽ നിന്നും വാഹനം കണ്ടെത്തിയത്.

നിസാൻ പട്രോൾ വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്ത‍്യൻ‌ ആർമിയാണ് വാഹനത്തിന്‍റെ ഫസ്റ്റ് ഓണറെന്നും ഹിമാചൽ പ്രദേശിൽ നിന്നുമാണ് വാഹനം വാങ്ങിയതെന്നുമാണ് രേഖകളിലുള്ളത്.

dulquer salmaan vehicle seized by customs in operation numkhor
ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുൽക്കർ സൽമാൻ ഹൈക്കോടതിയിൽ

നേരത്തെ നടന്‍റെ രണ്ടു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നിലവിൽ ദുൽക്കറിന്‍റെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്‍റെ അന്വേഷണ പരിധിയിലുള്ളത്. ഇതിൽ മൂന്നു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഒരു വാഹനം മറ്റു വ‍്യക്തിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com