

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തി മടങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സ്പെഷ‍്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. എ. സന്തോഷ് കുമാറിനെയാണ് സ്പെഷ‍്യൽ പ്രോസിക‍്യൂട്ടറായി നിയമിച്ചിരിക്കുന്നത്.
കേസിൽ ഒമ്പതാം പ്രതിക്ക് ജാമ‍്യം ലഭിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമായി. പ്രോസിക‍്യൂട്ടർ ഗീനാ കുമാരിയെ മാറ്റിയാണ് എ. സന്തോഷ് കുമാറിനെ നിയമിച്ചത്. ഗീനാ കുമാരി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര‍്യത്തിലാണ് ഗീനാ കുമാരിയെ നീക്കിയത്.