മസാല ബോണ്ട്: ഐസക്കിന് നിർണായക പങ്കെന്ന് ഇഡി

കേസിൽ തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇല്ലെന്ന തോമസ് ഐസക്കിന്‍റെ വാദം തെറ്റാണെന്നും ഇഡി പറയുന്നു.
Thomas Isaac
Thomas Isaac

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻമന്ത്രി ടി.എം. തോമസ് ഐസക്കിന് നിർണായക പങ്കെന്ന് ഇഡി. തോമസ് ഐസക് കൂടി പങ്കെടുത്ത കിഫ് ബി ബോർഡ് ഒഫ് ഡയറക്റ്റേഴ്സിന്‍റെ യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനമെടുത്തത്. കിഫ്ബി ബോർഡ് യോഗത്തിന്‍റെ മിനിറ്റ്സും പുറത്തു വന്നിട്ടുണ്ട്. മസാല ബോണ്ട് ഇറക്കുന്നതിന് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ് ഡയറക്റ്റർ യോഗം ചുമതലപ്പെടുത്തിയിരുന്നത്. കേസിൽ തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇല്ലെന്ന തോമസ് ഐസക്കിന്‍റെ വാദം തെറ്റാണെന്നും ഇഡി പറയുന്നു.

കേസിൽ കിഫ്ബി അടക്കമുള്ളവർ സഹകരിക്കുന്നില്ല. സമന്‌സ് അയക്കുന്നത് നടപടിക്രമമാണ് അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇഡി പറയുന്നു.

നിലവിൽ‌ മസാല ബോണ്ട് സംബന്ധിച്ച അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജി വ്യാഴാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com