അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസ്: 5 ജില്ലകളിൽ ഇഡി റെയ്ഡ്

കണ്ണൂർ , കോഴിക്കോട്, തൃശൂർ, മലപ്പുറം , പാലക്കാട് ജില്ലകളിലാണ് പരിശോധന.
അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസ്: 5 ജില്ലകളിൽ ഇഡി റെയ്ഡ്
Updated on

തിരുവനന്തപുരം: കണ്ണൂർ അർബൻ നിധി ലിമിറ്റഡ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇഡി റെയ്ഡ്. കണ്ണൂർ , കോഴിക്കോട്, തൃശൂർ, മലപ്പുറം , പാലക്കാട് ജില്ലകളിലാണ് പരിശോധന. കരുവന്നൂർ ബാങ്ക് തട്ടിപ്പിനു സമാനമായ കേസാണ് കണ്ണൂരിലും സംഭവിച്ചിരിക്കുന്നതെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെ വസതികളിലും ഓഫിസുകളിലുമായാണ് ഒരേ സമയത്ത് പരിശോധന നടത്തുന്നത്.

കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. കോടികളുടെ തട്ടിപ്പാണ് അർബൻ നിധി വഴി നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കേസിൽ കമ്പനി ഡയറക്റ്റർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി, തൃശൂർ വരവൂർ കുന്നത്ത്പീടികയിൽ കെ.എം. ഗഫൂർ, അസി. ജനറൽ മാനേജർ ജീന എന്നിവർ അറസ്റ്റിലായിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com