

വീണ വിജയൻ
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന് ഇഡി വീണ്ടും സമൻസ് അയച്ചു. ജൂൺ 29ന് ഹാജരാകണം എന്നാണ് നിർദേശം. അതേസമയം, ഇഡിയുടെ പരിശോധനയിൽ എസ്എഫ്ഐഒ രേഖകൾ ലഭിച്ചില്ല.
കോടതി അനുവദിച്ച 10 ദിവസത്തെ സമയവും പൂർത്തിയായി. രേഖകൾക്കു വേണ്ടി എസ്എഫ്ഐഒ അന്വേഷണ സംഘവുമായി ഇഡി ചർച്ച നടത്തും. 134 രേഖകളാണ് ഇഡിക്ക് ലഭിക്കാനുള്ളത്. രേഖകൾ ലഭിച്ച ശേഷം മാത്രമെ വീണയെ വീണ്ടും വിളിപ്പിക്കുകയുള്ളൂയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.